കൊച്ചി: ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ വാഹനമായ മഹീന്ദ്ര വീറോ വിപണിയിലെത്തി. 7.99 ലക്ഷം രൂപ മുതലാണ് വില. 3.5 ടണ്ണിന് താഴെയുള്ള സെഗ്‌മെന്റിനെ പുനർനിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന വാഹനത്തിൽ മികച്ച മൈലേജിനൊപ്പം സമാനതകളില്ലാത്ത പ്രകടനം, സുരക്ഷാ ഫീച്ചറുകൾ, പ്രീമിയം കാബിൻ തുടങ്ങിയവയുമുണ്ട്. മഹീന്ദ്രയുടെ നൂതനമായ അർബൻ പ്രോസ്‌പർ പ്ലാറ്റ്‌ഫോമിലാണ് (യുപിപി) മഹീന്ദ്ര വീറോയുടെ നിർമ്മാണം.
ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട് അപ്പ് മൾട്ടി എനർജി മോഡുലാർ സിവി പ്ലാറ്റ്‌ഫോമാണിത്. ഒന്നിലധികം ഡെക്കുകളിലായി ഒന്ന് മുതൽ രണ്ട് ടണ്ണിലധികം വരെയുള്ള പേലോഡുകളെ താങ്ങാവുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന.
മോഡലുകൾ
ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങി ഒന്നിലധികം പവർട്രെയിൻ ഓപ്‌ഷനുകൾ മഹീന്ദ്ര വീറോയിലുണ്ട്. 1,600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം..എം കാർഗോ വലുപ്പം, ഡീസലിന് 18.4 കി.മീ മൈലേജ്, 5.1 മീറ്റർ ടേണിംഗ് റേഡിയസ് എന്നിവയും വീറോയിലുണ്ട്.
സറകര്യങ്ങൾ
ഡ്രൈവർ സൈഡ് എയർബാഗ്
റിവേഴ്‌സ് പാർക്കിംഗ് ക്യാമറ,
26.03 സെ.മീറ്റർ ടച്ച്‌സ്‌ക്രീൻ
ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റം,
സ്റ്റിയറിംഗ് മൗണ്ടഡ്-കൺട്രോൾസ്
പവർ വിൻഡോസ്
വില
വി2 സി.ബി.സി ഡെക്ക് എക്‌സ്‌എൽ വേരിയന്റ് 7.99 ലക്ഷം രൂപ
വി2 സി.ബി.സി ഡെക്ക് എക്‌സ്‌എക്‌സ്‌എൽ വേരിയന്റ് 8.54 ലക്ഷം രൂപ
വി2 എസ്.ഡി എക്‌സ്.എൽ 8.49 ലക്ഷം,
വി2 എസ്.ഡി എക്‌സ്.എക്‌സ്.എൽ 8.69 ലക്ഷം,
വി2 എച്ച്.ഡി എക്‌സ്.എക്‌സ്.എൽ 8.89 ലക്ഷം,
വി4 എസ്.ഡി എക്‌സ്.എക്‌സ്.എൽ 8.99 ലക്ഷം,
വി6 എസ്,ഡി എക്‌സ്.എക്‌സ്.എൽ 9.56 ലക്ഷം
മഹീന്ദ്ര വീറോ വാഹന വിപണിയിലെ കമ്പനിയുടെ നേതൃത്വം ശക്തിപ്പെടുത്തും
വീജയ് നക്ര
പ്രസിഡന്റ്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |