മുംബയ്: ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി 5000 കോടി രൂപയുടെ വാതുവയ്‌പ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്‌ട്ര വാതുവയ്‌പുകാരുടെ ഇഷ്‌ട ടീം ഇന്ത്യയാണെന്നും വാതുവയ്‌പുകാരെ നിരീക്ഷിക്കുന്ന വ്യത്തങ്ങളിൽ നിന്നും വിവരം ലഭിച്ചു. ദുബായിൽ നടക്കുന്ന വലിയ ക്രിക്കറ്റ് മത്സരങ്ങളിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ഡി കമ്പനി വാതുവയ്‌പിൽ ഏർപ്പെടാറുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കിടെ ഡൽഹി ക്രൈംബ്രാഞ്ച് അഞ്ചോളം വാതുവയ്പുകാരെ പിടികൂടിയിട്ടുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ സെമി മത്സരത്തിൽ വാതുവയ്പ് നടത്തിയ പ്രവീൺ കൊച്ചാർ, സഞ്ജയ് കുമാർ എന്നിവരിൽ നിന്നും ലാപ് ടോപ്പും ഫോണും ഉൾപ്പെടെ പിടിച്ചെടുത്തു. പ്രതിമാസം 35,000 രൂപയ്ക്ക് ഒരു വീട് വാടകയ്‌ക്കെടുത്താണ് പ്രവീൺ വാതുവയ്‌പ് നടത്തിയിരുന്നത്. മത്സര ദിവസങ്ങളിൽ ഇയാൾക്ക് 40,000ത്തോളം രൂപ ഇയാൾക്ക് ലാഭമായി ലഭിച്ചിരുന്നുവെന്നാണ് വിവരം.
യു,പിക്ക് ജയം, ആർ.സി.ബി പുറത്ത്
ലക്‌നൗ: വനിതാ പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ റെക്കാഡ് ടോട്ടൽ പിറന്ന മത്സരത്തിൽ യു.പി വാരിയേഴ്‌സിനോട ്12 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.പി ജോർജിയ വോളിന്റെ (പുറത്താകാതെ 56 പന്തിൽ 99) തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 225 റൺസെടുത്തു. വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. മറുപടിക്കിറങ്ങിയ ആർ.സി.ബി പൊരുതിയെങ്കിലും 19.3 ഓവറിൽ 213 റൺസിന് ഓൾഔട്ടായി. യു.പി നേരത്തേ തന്നെ പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |