വാഷിംഗ്ടൺ: കാനഡയ്ക്ക് വീണ്ടും താരിഫ് ഭീഷണി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ അമേരിക്കൻ കർഷകരെ കബളിപ്പിക്കുകയാണെന്നും കാനഡയിൽ നിന്ന് വരുന്ന പാൽ ഉത്പന്നങ്ങൾക്ക് 250 ശതമാനം വരെ താരിഫ് ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യു.എസിൽ നിന്നുള്ള പാൽ, ബട്ടർ, ചീസ് ഇറക്കുമതിക്ക് കാനഡയിൽ അന്യായ താരിഫ് ഈടാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള തീരുമാനം ഏപ്രിൽ 2 വരെ മരവിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന് കീഴിൽ വരുന്ന ഇറക്കുമതികൾക്കാണ് ട്രംപ് താത്കാലിക ഇളവ് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |