ധന, വിഭവ സമാഹരണത്തിൽ ഊന്നലോടെ കേരള ബഡ്ജറ്റ് സന്തുലിതമായി അവതരിപ്പിക്കാനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷകരമായ പ്രഖ്യാപനങ്ങളിലൂടെ 'പൊളിറ്റിക്കൽ എക്കോണമി' നന്നായി പരിപാലിക്കാനും ശ്രദ്ധിച്ചു.
നേരത്തേ പറഞ്ഞ ഒരുപാട് പദ്ധതികളുണ്ട്. ഇവയ്ക്കായി ചെറുതും വലുതുമായ തുക നീക്കിവച്ചിട്ടുണ്ട്. ബഡ്ജറ്റിലൂടെ വികസനത്തിന് പുതിയൊരു മാനം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ ആത്യന്തികമായ കാര്യം, അടുത്ത വർഷം ഇത് നടപ്പാക്കാൻ സർക്കാരിന്റെ കൈയിൽ പണമുണ്ടാകുമോ എന്നതാണ്. പ്രഖ്യാപനങ്ങൾ അടിസ്ഥാനപരമായി എങ്ങനെ നടപ്പാക്കുന്നു എന്നതും പ്രസക്തമായ കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ പല ബഡ്ജറ്റ് പ്രസ്താവനകളും പിന്നീട് ഒരിക്കൽപ്പോലും ചർച്ച ചെയ്യാറില്ല. പലതും നടപ്പിലാക്കാറുമില്ല. അതിന് പല കാരണങ്ങളുമുണ്ടാകാം. ഒരു ഔട്ട്കം ബഡ്ജറ്റ് എന്ന നിലയിൽ സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിയ പ്രഖ്യാപനങ്ങളും അതിലൂടെയുള്ള തൊഴിൽ വർദ്ധനയും ചർച്ച ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |