കൊച്ചി: കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) നേതൃത്വത്തിലുള്ള കേരള എന്റർപ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഫോറത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സി.ഐ.ഐ സെന്റർ ഒഫ് എക്‌സലൻസ് ഓൺ എംപ്ലോയ്മെന്റ് ആൻഡ് ലൈവ്‌ലി ഹുഡ് സ്ഥാപിച്ച ഫോറം തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കി മാറ്റി സൂക്ഷ്മ സംരംഭങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനും ലക്ഷ്യമിടുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സാമ്പത്തിക മേഖലയിൽ വഹിക്കുന്ന നിർണായക പങ്ക് മനസിലാക്കിയാണ് നിലപാട്.
മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, ശേഷി വർദ്ധിപ്പിക്കൽ, പ്രോഗ്രാമുകൾ എന്നിവ ഫോറം വാഗ്ദാനം ചെയ്യുന്നു. സൂക്ഷ്മ സംരംഭകർക്ക് വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും വ്യവസായ മെന്റർഷിപ്പ് നേടാനും ബിസിനസ് മാർഗനിർദ്ദേശം സ്വീകരിക്കാനുമുള്ള വേദി ഫോറം ഒരുക്കും. വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ പിന്തുണയോടെ ആദ്യ ബാച്ചിലെ 50 സൂക്ഷ്മ സംരംഭകർക്ക് ബിസിനസുകൾ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, പരിശീലനം, വ്യവസായ ബന്ധങ്ങൾ എന്നിവ ലഭ്യമാക്കും.
പുതിയ സംരംഭങ്ങൾക്ക് സഹായം
സംരഭകർക്ക് മെന്റർഷിപ്പ് നൽകുന്നത് നവാസ് മീരാനും വിനോദ് മഞ്ഞിലയുമാണ്. സംസ്ഥാനത്ത് സൂക്ഷ്മ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, സി.ഐ.ഐ ദക്ഷിണ മേഖല ചെയർപേഴ്സൺ ഡോ. ആർ നന്ദിനി,ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ട കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |