
കൊച്ചി: സർക്കാരിന്റെ വിഷൻ 2031ന്റെ ഭാഗമായി വിവര സാങ്കേതികരംഗത്തെ വളർച്ചയും ലക്ഷ്യങ്ങളും ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന 'റികോഡ് കേരള ' ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നയരൂപകർത്താക്കളും വ്യവസായികളും സംരംഭകരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കും. ഇലക്ട്രോണിക്‌സ്, ഐ.ടി. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു പദ്ധതികൾ അവതരിപ്പിക്കും. വ്യവസായമന്ത്രി പി. രാജീവ്, ഐ.ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |