
പുതിയ രൂപകൽപ്പന, സാങ്കേതികവിദ്യ, മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം
കൊച്ചി: പുതിയ രൂപകൽപ്പനയോടും അപ്‌ഗ്രേഡ് ചെയ്ത സാങ്കേതിക സവിശേഷതകളോടും മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് അനുഭവത്തോടെയും ഹ്യുണ്ടായിയുടെ 2025 എലാൻട്ര യു.എസ്. വിപണിയിലെത്തുന്നു. പ്രീമിയം സവിശേഷതകളുമായി ടൊയോട്ട കൊറോള, ഹോണ്ട സിവിക് എന്നിവയുമായാണ് മത്സരിക്കുന്നത്.
എലാൻട്രയിൽ ധാരാളം ലെഗ്‌റൂം കാർഗോ സ്പേസ് ലഭ്യമാകുന്നതിനാൽ നഗരയാത്രയ്ക്കും ഹൈവേ ഡ്രൈവിംഗിനും അനുയോജ്യമാണ്. ഹ്യുണ്ടായി വിവിധ എൻജിൻ ഓപ്ഷനുകളും നൽകുന്നു.
സ്ഥിരതയുള്ള, സുഖപ്രദമായ റൈഡും, കൃത്യമായ സ്റ്റിയറിംഗും, മികച്ച ഇന്ധനക്ഷമതയും ഉറപ്പുനൽകുന്നു.
സവിശേഷതകൾ
വിശാലമായ ഗ്രിൽ, പവർഫുള്ളായ എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, ഏറോഡൈനാമിക് ബോഡി എന്നിവ പ്രധാന ആകർഷണങ്ങളാണ്. പുനർരൂപകൽപ്പന ചെയ്ത ബംബറുകൾ, പുതിയ വീൽ ഓപ്ഷനുകൾ, സ്ലീക്കർ പ്രൊഫൈൽ എന്നിവ സെഡാനിന് കൂടുതൽ സ്പോർട്ടിയും പ്രീമിയം ലുക്കും നൽകുന്നു.
എലാൻട്ര 2025 വിലയ്ക്കനുസരിച്ച് അതിശയിപ്പിക്കുന്ന ഹൈ-എൻഡ് അനുഭവവും നൽകുന്നു. പ്രീമിയം ടച്ചിനായി ഹ്യുണ്ടായി പുതിയ മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു. സീറ്റുകളുടെ സൗകര്യം മെച്ചപ്പെടുത്തിയതും കാബിനിലെ ശബ്ദം കുറച്ചതും മറ്റൊരു പ്രധാന ആകർഷണമാണ്.
പ്രധാന ഇന്റീരിയർ സവിശേഷതകൾ:
* ഡ്യൂവൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ളേ
* ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ
* വയർലെസ് ചാർജിംഗ്
* പുഷ്-ബട്ടൺ സ്റ്റാർട്ട്
* ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ (ഉയർന്ന ട്രിമ്മുകളിൽ)
പ്രധാന ഹൈലൈറ്റുകൾ:
* മികച്ച ഇന്ധനക്ഷമതയും സ്മൂത്ത് പ്രകടനവും നൽകുന്ന സ്റ്റാൻഡേർഡ് 2.0L എൻജിൻ
* കൂടുതൽ സ്പോർട്ടി ഡ്രൈവിംഗിനായി എൻ ലൈൻ വേരിയന്റിൽ ടർബോ ചാർജ്ഡ് 1.6L എൻജിൻ
* ക്ലാസ്-ലീഡിംഗ് മൈലേജുള്ള ഹൈബ്രിഡ് വേരിയന്റ്, ദീർഘദൂര യാത്രക്കാർക്ക് ഏറ്റവും അനുയോജ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |