
സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂത വിശ്വാസികൾക്ക് നേരെ വെടിയുതിർത്തത് ലാഹോർ സ്വദേശിയായ വിദ്യാർത്ഥിയെന്ന് റിപ്പോർട്ട്. സിഡ്നിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള നവീദ് അക്രം എന്നയാളാണ് ബോണ്ടി ബീച്ചിൽ വെടിവയ്പ് നടത്തിയതെന്നാണ് എ.ബി.സി ന്യൂസിന്റെ റിപ്പോർട്ട്. ന്യൂ സൗത്ത് വെയിൽസിലെ പ്രാന്തപ്രദേശമായ ബോണിറിഗിലെ ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായാണ് വിവരം.
ജൂത മത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടയിലേക്കാണ് രണ്ട് അക്രമികൾ വെടിയുതിർത്തത്. ഇതിൽ ഒരാളെ പൊലീസ് വെടിവച്ച് കൊന്നു. രണ്ടാമന് ഗുരുതര പരിക്കേറ്റിരുന്നു. പ്രാദേശിക സമയം വൈകിട്ട് 6.30ഓടെയാണ് വെടിവയ്പുണ്ടായത്. 11 പേർ കൊല്ലപ്പെടുകയും 296ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയ 24കാരനായ നവീദ് അക്രം അൽ മുറാദ് ഇൻസ്റ്റിറ്റ്യട്ടിലെ വിദ്യാർത്ഥിയാണ് എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ, ഇയാളുടേതെന്ന പേരിൽ ലൈസൻസിന്റെ ചിത്രങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |