കൊച്ചി :ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്‌സസിന്റെ ആർ.എക്‌സ് 350 എച്ച് നിരയിലേക്ക് പുതിയ എസ്.യു.വിയായ എക്‌സ്‌ക്വിസിറ്റ്' ഗ്രേഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഹൈബ്രിഡ് വേരിയന്റായ വാഹനത്തിൽ 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. എട്ട് സ്പീഡ് ഇ-സി.വി.ടി യൂണിറ്റുമായി ജോഡിയാക്കിയ എൻജിന്‍ 190 ബി.എച്ച്.പിയും 242 എൻ.എം ടോർക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. അകത്തളത്തിൽ വിശാലമായ കാബിൻ, ഇലക്ട്രിക് പവർ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് അടക്കം ആഡംബര സുഖസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 21-സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ, ക്രോസ്-ട്രാഫിക് അലർട്ട് തുടങ്ങിയ പ്രീമിയം സവിശേഷതകളുമുണ്ട്. എട്ട് വർഷത്തെ വാഹന വാറണ്ടിയും അഞ്ച് വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസും ഈ മോഡലിന് ലഭിക്കും.
വില (എക്‌സ്‌ഷോറൂം)
89.99 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |