SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്,​ 103 കോടി ഡോളർ ഉയർന്ന് 68,726 കോടി ഡോളറിലെത്തി

Increase Font Size Decrease Font Size Print Page
fc

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സിസംബർ 12ന് അവസാനിച്ച വാരത്തിൽ 103 കോടി ഡോളർ ഉയർന്ന് 68,726 കോടി ഡോളറിലെത്തി. അതേസമയം വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം റെക്കാഡ്പുതുക്കി മുന്നേറുകയാണ്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം118.8 കോടി ഡോളർ ഉയർന്ന് 10,698 കോടി ഡോളറിലെത്തി. നിലവിൽ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടൺ സ്വർണമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 54.1 ടൺ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തിൽ സ്വർണം വാങ്ങുന്നതിൽ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറിൽ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്.

ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികൾ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയിൽ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY