SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.07 PM IST

ഓക്‌സിജൻ മഹാപ്രതിഭാ പുരസ്‌കാരം വിതരണം

Increase Font Size Decrease Font Size Print Page
oxygen

കൊച്ചി: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 'ഓക്‌സിജൻ മഹാ പ്രതിഭാ പുരസ്‌കാരങ്ങൾ' വിതരണം ചെയ്തു. പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഓക്‌സിജൻ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ഷിജോ കെ. തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകിയത്. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രേം പ്രകാശ്, സാഹിത്യ മേഖലയിലെ മികവിന് കെ.ആർ. മീര, കായിക ലോകത്തെ നേട്ടങ്ങൾക്ക് അഞ്ജു ബോബി ജോർജ്, സാമൂഹ്യ സേവന രംഗത്തെ നിസ്തുല പ്രവർത്തനങ്ങൾക്ക് ദയാബായി, ശാസ്ത്രസാങ്കേതിക മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. സാബു തോമസ് എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാര ജേതാക്കൾക്ക് സമ്മാനിച്ചത്.

സംവിധായകൻ സിബി മലയിൽ, പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവർ അംഗങ്ങളായുളള ജൂറിയാണ് ജേതാക്കളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY