
കൊച്ചി: ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. കൂടുതൽ വേഗതയും ബുദ്ധിശക്തിയും കരുത്തും ചേർന്ന ടാറ്റ പഞ്ച് കമാൻഡ് മാക്‌സ് എന്ന സിഗ്‌നേച്ചർ ഡിസൈനോടെയാണ് അവതരിപ്പിച്ചത്.
2021 ഒക്ടോബറിൽ സബ്‌കോംപാക്‌ട് എസ്.യു.വി വിഭാഗത്തിൽ അവതരിപ്പിച്ച ടാറ്റ പഞ്ച് ഏഴ് ലക്ഷം ഉപഭോക്താക്കളുടെ വിശ്വാസം നേടി.
മികച്ച പവർ ടു വെയിറ്റ് അനുപാതത്തോടെ രസകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് ഐ. ടർബോ റൊവോട്ടോൺ എഞ്ചിൻ, എ.എം.ടി ഗിയർബോക്‌സോടെ ഐ.സി.എൻ.ജി സാങ്കേതിവിദ്യ എന്നീ രണ്ട് പവർട്രെയിനിലാണ് പുതിയ ടാറ്റ പഞ്ച് കുതിക്കുന്നത്.
ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് ഒപ്പം
ഉപഭോക്താക്കളുടെ പ്രതീക്ഷകളെ പൂർണമായും മനസിലാക്കുന്ന വാഹനമാണ് പഞ്ചെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് മാനേജിംഗ് യയറക്‌ടറും സി.ഇ.ഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഫീച്ചറുകൾ നിറഞ്ഞ പാക്കേജിലൂടെ എസ്.യു.വി അനുഭവം ലഭ്യമാക്കിയ വാഹനം കൂടിയാണ് പഞ്ച്.
പ്രത്യേകതകൾ
ഉയർന്ന ഡ്രൈവിംഗ് പൊസിഷനും ആത്മവിശ്വാസം നൽകുന്ന പ്രകടനവും ദീർഘദൂര യാത്രകൾ സുഖകരമാക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ വേഗതയും ബുദ്ധിയും സുരക്ഷയും നൽകുന്നു. കരുത്തുറ്റ ഡിസൈനോടെ കമാൻഡ് മാക്‌സ് ചെയ്യാൻ കഴിയുന്ന എസ്.യു.വിയാണിത്.
വില
5.59 ലക്ഷം രൂപ മുതൽ (എക്‌സ്‌ഷോറൂം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |