
തൃശൂർ: കല്യാൺ ഹോംസിന്റെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിന്റെ ഔദ്യോഗിക അംബാസഡറാകുന്നത്. കല്യാൺ ഹോംസിന്റെ മുഖമെന്ന നിലയിൽ, നിവിൻ പോളി ബ്രാൻഡിന്റെ മുഖ്യ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. നിവിൻ പോളിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കല്യാൺ ഹോംസ് മാനേജിംഗ് ഡയറക്ടർ ആർ.കാർത്തിക് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം കേരളത്തിലുടനീളം 600 കോടി നിക്ഷേപത്തിൽ അഞ്ച് പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുമെന്ന് കല്യാൺ ഹോംസ് ചെയർമാൻ ടി.എസ്.കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാനാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |