
കൊച്ചി: ഭക്ഷ്യോത്പ്പന്ന നിർമ്മാതാക്കളായ ഓർക്ല ഇന്ത്യ ഈസ്റ്റേണും സി.ഐ.ഐ ഫൗണ്ടേഷനും ചേർന്ന് 'വൺ വിത്ത് വയനാട്' പദ്ധതിയിലൂടെ നവീകരിച്ച വയനാട്ടിലെ അങ്കണവാടികൾ നാടിന് സമർപ്പിച്ചു.
ശിശുസൗഹൃദ ശുചിമുറികൾ, ആധുനിക അടുക്കളകൾ, ടൈൽ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങൾ എന്നിവയോടെ 15 അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാക്കുന്നത്. ആറെണ്ണം പൂർത്തിയായി. കൽപ്പറ്റ നഗരസഭ, മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
876 അങ്കണവാടി പ്രവർത്തകർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുമെന്ന് ഈസ്റ്റൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു.
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സി.ഐ.ഐ കേരള ചെയർമാൻ വി.കെ.സി റസാഖ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |