SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

പുത്തൻ ലുക്കിൽ റെനോ ഡെസ്റ്റർ 

Increase Font Size Decrease Font Size Print Page
duster

കൊച്ചി: റെനോയുടെ കോംപാക്ട് എസ്.യു.വിയായ ഡസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുന്നു. ഡെസ്റ്ററിന്റെ മൂന്നാം തലമുറ മോഡലാണ് റിപ്പബ്ലിക് ദിനത്തിൽ റെനോ പുറത്തിറക്കിയത്. 2012-ൽ ഇന്ത്യയിൽ അവതരിച്ച ഡെസ്റ്റർ പത്തുവർഷങ്ങൾക്കുശേഷം 2022-ലായിരുന്നു വിപണിയിൽ നിന്ന് പിൻവാങ്ങിയത്.
മെയ്ഡ് ഇൻ ഇന്ത്യ പ്രോഡക്ടായ ഡസ്റ്ററിന്റെ 90 ശതമാനവും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ്. ബുള്ളറ്റ് പ്രൂഫായ റെനോ ഗ്രൂപ്പ് മൊഡ്യുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമ്മാണം. കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ചാണ് ഡാഷ് ബോർഡ് നിർമ്മിച്ചത്. ഹൈബ്രിഡ് പെട്രോൾ എൻജിനാണ് പുതിയ ഡസ്റ്ററിലുള്ളത്. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ ആറ് സ്പീഡ് ഗിയർ ബോക്‌സ്, വെറ്റ് ക്ലച്ച്, ഇ-ഷിഫ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

വില

9.5 ലക്ഷം രൂപ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY