SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

അഞ്ച് വർഷത്തിൽ 50,000 കോടി ഡോളർ വ്യാപാരം സാദ്ധ്യമെന്ന് പീയുഷ് ഗോയൽ

Increase Font Size Decrease Font Size Print Page
piyush

ഇന്തോ-യു.എസ് കരാറിന് വിപുല സാദ്ധ്യതകൾ

കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയ്ക്ക് വാങ്ങാനാവുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്നലെ വ്യക്തമാക്കി. നിലവിൽ പ്രതിവർഷം 4500 മുതൽ 5,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി നടത്തുന്നു. ആഭ്യന്തര ഉത്പാദനം പരിമിതമായ മേഖലകളിലാണ് ഇറക്കുമതി കൂടുതലുള്ളത്. ഇന്ത്യയുടെ ദ്രുതഗതിയിലെ വളർച്ച കണക്കിലെടുക്കുമ്പോൾ അര ലക്ഷം കോടി ഡോളർ ഇറക്കുമതി യാഥാസ്ഥിതിക തുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് വർഷ കാലയളവിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി മൂല്യം രണ്ട് ലക്ഷം കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയിലെ കയറ്റുമതി മേഖലയ്ക്ക് വിപുലമായ അവസരമാണ് ഇതോടെ ലഭിക്കുന്നത്.

ലോകമെമ്പാടും നിന്ന് ഇന്ത്യ 30,000 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് നിലവിൽ ഇറക്കുമതി നടത്തുന്നത്. അമേരിക്കൻ കയറ്റുമതിക്കാർ മത്സരശേഷി വർദ്ധിപ്പിച്ചാൽ ഇന്ത്യയിലെ വിപണിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താമെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു. ഊർജ ഉത്പന്നങ്ങൾ, എയർക്രാഫ്‌റ്റുകൾ, ഘടകഭാഗങ്ങൾ, അമൂല്യ ലോഹങ്ങൾ, ടെക്‌നോളജി ഉത്പന്നങ്ങൾ തുടങ്ങിയവയടക്കം അഞ്ച് വർഷ കാലയളവിൽ അമേരിക്കയിൽ നിന്ന് 50,000 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി നടത്തുമെന്നാണ് ശനിയാഴ്ച ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ വ്യാപാര കരാറിന്റെ ചട്ടക്കൂടിൽ വ്യക്തമാക്കിയത്.

നിലവിൽ അമേരിക്കയിൽ നിന്നുള്ള പ്രതിവർഷ ഇറക്കുമതി

5,000 കോടി ഡോളർ

ഇന്ത്യയുടെ മൊത്തം ഇറക്കുമതി(ഏപ്രിൽ-ഡിസംബർ)

73,084 കോടി ഡോളർ

യൂറോപ്യൻ യൂണിയനുള്ള ആനുകൂല്യം യു.എസിനില്ല

കാർ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയനോട് സ്വീകരിച്ച ഉദാര നിലപാട് അമേരിക്കയോട് ഇന്ത്യ കാട്ടിയില്ല. യൂറോപ്പിൽ നിന്നുള്ള പ്രീമിയം വാഹനങ്ങളുടെ ഇറക്കുമതി തീരുവ പത്ത് ശതമാനമായാണ് ഇന്ത്യ കുറയ്ക്കുന്നത്. അടുത്ത ഘട്ടത്തിൽ വൈദ്യുതി വാഹനങ്ങൾക്കും ഇളവ് വാഗ്ദ്ധാനം ചെയ്യുന്നു. എന്നാൽ അമേരിക്കയിൽ നിന്നുള്ള മൂവായിരം സി.സിയിലധികം എൻജിൻ ശേഷിയുള്ള പരമ്പരാഗത ഇന്റേണൽ കംബഷൻ വാഹനങ്ങളുടെ തീരുവ പത്ത് വർഷത്തിനുള്ളിൽ 30 ശതമാനമായി കുറയ്ക്കുമെന്നാണ് യു.എസ് കരാറിലെ വ്യവസ്ഥ. ഇലക്ട്രിക് വാഹനങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

പീ​യു​ഷ് ​ഗോ​യൽ

ഇ​ന്ധ​ന​ ​വി​പ​ണി​ ​വൈ​വി​ദ്ധ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​യു.​എ​സ് ​ക്രൂ​ഡും​ ​എ​ൽ.​എ​ൻ.​ജി​യും​ ​വാ​ങ്ങു​ക​യെ​ന്ന​താ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ത​ന്ത്ര​പ​ര​മാ​യ​ ​നീ​ക്കം.​ 2047​ൽ​ ​വി​ക​സി​ത​ ​രാ​ജ്യ​മാ​യി​ ​മാ​റു​ന്ന​തി​ന് ​വ്യാ​പാ​ര​ ​ക​രാ​ർ​ ​ക​രു​ത്താ​കും

പീ​യു​ഷ് ​ഗോ​യൽ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY