SignIn
Kerala Kaumudi Online
Thursday, 19 February 2026 12.13 AM IST

പി.എം.ഇ-ഡ്രൈവ് ഇലക്ട്രിക് ട്രക്കുമായി മോൺട്ര ഇലക്ട്രിക്

Increase Font Size Decrease Font Size Print Page
mon

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മോൺട്ര ഇലക്ട്രിക് പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് ഇലക്ട്രിക് ട്രക്ക് വിപണിയിലെത്തിച്ചു. മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ ആദ്യത്തെ പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് റിനോ 5538 ഇ.വിയുടെ ഫ്ലാഗ് ഓഫ് നടത്തി. പി.എം.ഇ-ഡ്രൈവ് സ്‌കീമിന് കീഴിൽ സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക് നിർമ്മാതാവാണ് മോൺട്ര. സിമന്റ്, റെഡി-മിക്സ് കോൺക്രീറ്റ് കമ്പനിയായ അൾട്രാടെക് സിമന്റ് ലിമിറ്റഡിന് ആദ്യ പി.എം.ഇ-ഡ്രൈവ് സർട്ടിഫൈഡ് ഇലക്ട്രിക് ഹെവി ട്രക്ക് റൈനോ 5538 ഇ.വി 6x4 ട്രാക്ടർ ട്രെയിലർ കമ്പനി കൈമാറി. മോൺട്ര ഇലക്ട്രിക് ചെയർമാൻ അരുൺ മുരുഗപ്പൻ, എം.ഡി ജലജ് ഗുപ്ത, അൾട്രാടെക് സിമന്റ് ചീഫ് പ്രൊക്യുർമെന്റ് ഓഫീസർ സത്യാ രാജ് എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണ മേഖലകളിലുടനീളം ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്കുകൾ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ നീക്കം സഹായിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY