SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

'ട്രേഡക്‌സ് കേരള 2026’ നാളെ മുതൽ

Increase Font Size Decrease Font Size Print Page
tradex

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എം.എസ്.എം.ഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ- സെല്ലർ മീറ്റ് 'ട്രേഡക്‌സ് കേരള 2026’ നാളെ കൊച്ചി ലെ മെറഡിയൻ ഹോട്ടലിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ ഇരുപതിലധികം രാജ്യങ്ങളിൽ നിന്ന് 30ലേറെ ബയേഴ്സ് പങ്കെടുക്കും. കേരളത്തിലെ 400 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകർ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY