
കൊച്ചി: പൊതുമേഖല കമ്പനികളുടെ കൈവശം ആവശ്യത്തിന് ഇന്ധന ശേഖരമുള്ളതിനാൽ ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാരിലെ ഉന്നത തല വൃത്തങ്ങൾ വ്യക്തമാക്കി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 104 ഡോളറിൽ തുടരുന്നതിനാൽ അധിക ബാദ്ധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ ഒരുങ്ങുകയാണെന്ന വാർത്തകളിൽ കഴമ്പില്ലെന്നും അവർ പറയുന്നു, ഇപ്പോഴത്തെ സാഹചര്യത്തിൽ വില 100 ഡോളറിന് അടുത്ത് തുടരാനാണ് സാദ്ധ്യത. ഹോർമുസ് ഇടനാഴിയിലൂടെയുള്ള ചരക്കു ഗതാഗതം മുടങ്ങിയതാണ് പ്രധാന വെല്ലുവിളി. റഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |