
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർദ്ധനയും കണക്കിലെടുത്ത് കാർട്ടൺ ബോക്സുകളുടെ വില 20 ശതമാനം വരെ കൂടുമെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെ.സി.ബി.എം. എ) അറിയിച്ചു.
ഇന്ധന, ചരക്കുഗതാഗത ചെലവുകളിലെ വർദ്ധനയാണ് വിനയായത്. ക്രാഫ്റ്റ് പേപ്പറിന്റെ വില 20 ശതമാനം കൂടി. വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. രാജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |