കോഴിക്കോട്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ (എൻ.സി.ഡി.സി) കഴിഞ്ഞവർഷം തുടക്കമിട്ട ഓൺലൈൻ മോണ്ടിസോറി അദ്ധ്യാപന കോഴ്സുകൾ 50 -ാം ബാച്ചിലേക്ക്. ലോക വനിതാ ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ. സി. ലേഖ 50 -ാം ബാച്ച് ഉദ്ഘാടനം ചെയ്തു.
പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷകൾ ക്ഷണിച്ചു. 10 -ാം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്സുകളുണ്ട്. കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻ.സി.ഡി.സിയിൽ പാർട്ട്ടൈം ജോലി ചെയ്തുകൊണ്ട് കോഴ്സ് ചെയ്യാനുള്ള അവസരവുമുണ്ട്. ഒപ്പം അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യമുണ്ട്. വിവരങ്ങൾക്ക് 98 46 80 82 83. https://ncdconline.org
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |