ന്യൂഡൽഹി: യൂറോപ്പിലെ തൊഴിൽദാതാക്കളുടെ പട്ടികയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനിയായ വിപ്രോ. ലോകത്തെ 1800 ലേറെ കമ്പനികളുടെ പട്ടികയിലാണ് വിപ്രോ അഞ്ചാം സ്ഥാനത്തെത്തിയത്. എച്ച്.ആർ മേഖലയിലെ മികവിന് സാക്ഷ്യപത്രം നൽകുന്ന ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് പട്ടിക തയാറാക്കിയത്. ഫ്രാൻസിൽ രണ്ടാമതും സ്വിറ്റ്സർലാൻഡിൽ മൂന്നാമതും നെതർലാൻഡിൽ നാലാമതും ജർമനിയിലും യു.കെയിലും അഞ്ചാമതുമാണ് വിപ്രോ.
കരിയർ, തൊഴിൽ സാഹചര്യം, വൈവിദ്ധ്യം, വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളൽ, ഡിജിറ്റൽ എച്ച്.ആർ കാറ്റഗറി തുടങ്ങി വിവിധ മേഖലകളിൽ വിപ്രോ മുന്നിലെത്തി. പ്രവർത്തനം മികച്ചതാക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ജീവനക്കാർക്ക് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയും ഓൺലൈൻ പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കിയതുമെല്ലാം വിപ്രോയ്ക്ക് നേട്ടമായി.
മികച്ച തൊഴിൽദാതാക്കളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത് വിപ്രോയെ സംബന്ധിച്ച് പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അഭിമാനകരമായ കാര്യമാണെന്നും കമ്പനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |