കൊച്ചി: മലയാളിയുടെ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് വൈദ്യുത ബൈക്കുകൾ വിപണിയിലിറക്കി. അർബൻസ്പോർട്ട്, അർബൻസ്പോർട്ട് പ്രോ മോഡലുകളാണ് പുറത്തിറക്കിയത്.
അർബൻസ്പോർട്ടിന് 59,999 രൂപയും അർബൻസ്പോർട്ട് പ്രോയ്ക്ക് 69,999 രൂപയുമാണ് വില. രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന വാൻ ഇ-ബൈക്കുകൾ തുടക്കത്തിൽ കൊച്ചി വിപണിയാണ് ലക്ഷ്യമിടുന്നത്. ഗോവ, ബംഗളൂരു, ഹൈദരാബാദ്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലും ശൃംഖല വ്യാപിപ്പിക്കും.
കൊച്ചിയിലെ യൂണിറ്റിൽ മാസം 2000 സൈക്കിളുകൾ ഉത്പാദിപ്പിക്കും. 10,000 സൈക്കിളുകൾ പ്രതിവർഷം വിൽക്കുകയാണ് ലക്ഷ്യമെന്ന് വാൻ സ്ഥാപകനും സി.ഇ.ഒയുമായ തൃക്കാക്കര സ്വദേശി ജിത്തു സുകുമാരൻ നായർ പറഞ്ഞു.
സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം ലഭിച്ച വാനിന് ആറു കോടി രൂപയുടെ മൂലധന നിക്ഷേപം ലഭിച്ചിരുന്നു. ചടങ്ങിൽ കേന്ദ്ര ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈനിൽ വിപണിയിലിറക്കൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി., മുൻ എം.പി. കെ. ചന്ദ്രൻപിള്ള, ഓയിൽ മാക്സ് എനർജി ലിഡിറ്റഡ് സി.എം.ഡി കപിൽ ഗാർഗ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |