തിരുവനന്തപുരം: ദേശീയശ്രദ്ധ നേടിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപത്തിനു വഴിതെളിച്ച ഫണ്ട് ഒഫ് ഫണ്ട്സ് പദ്ധതിയനുസരിച്ച് സർക്കാർ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ സർക്കാരിനൊപ്പം നിക്ഷേപം നടത്താനും സ്റ്റാർട്ടപ്പ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും സെബി അംഗീകൃത ഫണ്ടുകളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ(കെ.എസ്.യു.എം) സർക്കാർ ഇപോർട്ടൽ https://www.etenders.kerala.gov.in/ Tender ID: 2022-T TBI-471602-1. വഴി അപേക്ഷ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |