തിരുവനന്തപുരം: പ്രശസ്ത ജുവലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഷോറൂം ഉദ്ഘാടനംചെയ്തു. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്ക, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ.ജെ ആലുക്ക, ജോൺ ആലുക്ക എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ജോസ് ആലുക്കാസിന്റെ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. 35,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ, ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ, ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത 916 സ്വർണാഭരണങ്ങളുമായോ ഐ.ജി.ഐ സാക്ഷ്യപ്പെടുത്തിയ ഡയമണ്ട് ആഭരണങ്ങളുമായോ വിലയിൽ നഷ്ടംവരാതെ മാറ്റിവാങ്ങുന്നതിനായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഓരോ പർച്ചേസുകൾക്കും സമ്മാനങ്ങളും ഡയമണ്ടുകൾക്ക് 20ശതമാനം, പ്ലാറ്റിനം ആഭരണങ്ങൾക്ക് 7ശതമാനം എന്നിങ്ങനെ പ്രത്യേക കിഴിവുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |