കൊച്ചി: രാജ്യത്തെ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി) കളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ)ആയി ശ്രീജിൽ മുകുന്ദിനെ നിയമിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ 25 ലേറെ വർഷം പ്രവർത്തിച്ച ശ്രീജിൽ മുകുന്ദ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എൻ.ആർ.ഐ ബിസിനസിന്റെ ദേശീയ തലവനായിരുന്നു. ഒപ്പം ബാങ്കിൽ നിന്നുള്ള ഡെപ്യൂട്ടേഷനിൽ നാലു വർഷം ദുബായിലെ ഒരു എക്സ്ചേഞ്ച് കമ്പനിയുടെ തലപ്പത്ത് പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും അദ്ദേഹത്തിനുണ്ട്. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയായ ശ്രീജിൽ മുകുന്ദ് ധനകാര്യത്തിലും ബാങ്കിംഗിലും സി.എ.ഐ.ഐ.ബിയുടെ സർട്ടിഫിക്കേഷനോടുകൂടി പ്രൊഫഷണൽ യോഗ്യത നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിപുലമായ ബാങ്കിംഗ് അനുഭവം പ്രയോജനപ്പെടുത്തി ഓർഗനൈസേഷനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയും ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |