SignIn
Kerala Kaumudi Online
Thursday, 19 September 2024 6.12 AM IST

ഭീമ ജുവൽസിന് 'ഇന്ത്യ റീട്ടെയിൽ ചാമ്പ്യൻ' അവാർഡ്

Increase Font Size Decrease Font Size Print Page
df

കൊച്ചി: റീട്ടെയിൽ അസോസിയേഷൻ ഒഫ് ഇന്ത്യ റീട്ടെയിൽ ലീഡർഷിപ്പ് സമ്മി​റ്റ് 2022ൽ ജുവലറി വിഭാഗത്തിൽ ഭീമ ജുവൽസിന് 'ഇന്ത്യ റീട്ടെയിൽ ചാമ്പ്യൻ" അവാർഡ് ലഭിച്ചു. സുസ്ഥിരത, ഉപഭോക്തൃ കേന്ദ്രീകൃതത, ധാർമ്മികത, സുതാര്യത എന്നീ മൂല്യങ്ങളിൽ ബിസിനസ്സ് തുടരുന്ന റീട്ടെയിൽ ഓർഗനൈസേഷനുകൾക്കാണ് ആർ.എ.ഐ (റീട്ടെയിൽ അസോസിയേഷൻ ഒഫ് ഇന്ത്യ) അവാർഡുകൾ നൽകുന്നത്.

'97 വർഷത്തെ ശക്തമായ പാരമ്പര്യത്തിന്റെ പിൻബലമുള്ള ഞങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം, ആഭരണങ്ങളുടെ പരിശുദ്ധി, കരകൗശലത എന്നിവയും, സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര
ശ്രമങ്ങളും ഈ അവാർഡിന് അർഹത നേടുന്നതിന് കാരണമായിട്ടുണ്ടെന്ന് ഭീമാ ജുവൽസ് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

കാപ്:
ഭീമ ജുവൽസിന് ലഭിച്ച 'ഇന്ത്യ റീട്ടെയിൽ ചാമ്പ്യൻ" അവാർഡ് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ്, ചീഫ് ഓപ്പറേ​റ്റിംഗ് ഓഫീസർ ഗോപകുമാർ എന്നിവർ ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി.കോശിയുടെ കൈയിൽനിന്ന് ഏ​റ്റുവാങ്ങുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.