കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 600 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. 37,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4,645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിൽ പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് ഇന്നലെ സ്വർണവില 37,160 രൂപയിലെത്തിയത്. തിങ്കളാഴ്ച 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വില കുറഞ്ഞു. വ്യാഴാഴ്ച വീണ്ടും ഉയർന്ന സ്വർണവില ഇന്നലെ കുറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |