മുംബയ്: ആർ.ബി.എൽ ബാങ്കിന്റെ പുതിയ മാനേജിംഗ് എഡിറ്ററും സി.ഇ.ഒയുമായി ആർ.സുബ്രഹ്മണ്യനെ നിയമിച്ചു.
മൂന്നുവർഷക്കാലയളവിലേക്കാണ് നിയമനം. സുബ്രഹ്മണ്യന്റെ നിയമനത്തിന് ആർ.ബി.എൽ ബാങ്കിന്റെ ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗീകാരംനൽകി. ആർ.ബി.എൽ ബാങ്കിന്റെ ദീർഘകാല എ.ഡിയും സി.ഇഒയുമായിരുന്ന വിശ്വാവീർ അഹുജ 2021 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ് ആറുമാസങ്ങൾക്കുശേഷമാണ് പുതിയ എം.ഡിയുടെ നിയമനം. ഇടക്കാല എം.ഡിയായി നിയമിതനായ രാജീവ് അഹുജ ഈമാസം 24ന് സ്ഥാനമൊഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |