കണ്ണൂർ: കാഞ്ഞിരോട് പുറവൂരിലെ തണൽ ബ്രയിൻ ആൻഡ് സ്പൈൻ മെഡിസിറ്റി മൾട്ടിസ്പെഷ്യാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ആശുപത്രിയിൽ ആരംഭിച്ച വിവിധ ആധുനിക ചികിത്സാ യൂണിറ്റുകളുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവ്വഹിച്ചു. പുതുതായി നിർമ്മിച്ച ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു കോംപ്ലക്സ്, റോബോട്ടിക് സെന്റർ എന്നിവയുടെ ഉദ്ഘാടനമാണ് എം.പി.അഹമ്മദ് നിർവ്വഹിച്ചത്. പുതുതായി
നിർമ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നടത്തി.
പതിനൊന്ന് സംസ്ഥാനങ്ങളിലായി ആരോഗ്യ-ജീവകാരുണ്യ മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലാണ് തണൽ ബ്രയിൻ ആൻഡ് സ്പൈൻ
മെഡിസിറ്റി മൾട്ടിസ്പെഷ്യാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ആശുപത്രി പ്രവർത്തിക്കുന്നത്. തണൽ ട്രഷറർ വി.വി.മുനീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ.ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
ഹൈഡ്രോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ആർ.എഫ്.എക് സ്പോർട്ട് ഉടമ ഫാറൂഖ് മൂസ നിർവ്വഹിച്ചു. തണൽ ഫാർമസിയുടെ ഉദ്ഘാടനം ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി.അൻവറും ലബോറട്ടറിയുടെ
ഉദ്ഘാടനം ബഷീർ അഹമ്മദും ( ഇംപീരിയൽ ഗ്രൂപ്പ്) ജിംനാസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം ലീഡേഴ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ.എ.കെ.ഹർഷാദും നിർവ്വഹിച്ചു. കഴിഞ്ഞവർഷം ഡിസംബറിലാണ് തണൽ ബ്രയിൻ ആൻഡ് സ്പൈൻ മെഡിസിറ്റി മൾട്ടിസ്പെഷ്യാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ആശുപത്രി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |