കൊച്ചി: ഐ. സി. ഐ. സി.ഐ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡുകളുടെ ശ്രേണി പുറത്തിറക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷനു(എൻ.പി.സി.ഐ)മായി സഹകരിക്കും. തുടക്കത്തിൽ ഐ.സി.ഐ.സി.ഐ ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് ബാങ്കിന്റെ ജെംസ്റ്റോൺ സീരീസിൽ കോറൽ വകഭേദത്തിൽ ലഭ്യമാകും. തുടർന്ന് റൂബിക്സ്, സഫീറോ വകഭേദങ്ങൾ പുറത്തിറക്കും.
'ഐ. സി. ഐ. സി.ഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്' എന്ന സമ്പർക്കരഹിത കാർഡിൽ ഷോപ്പിംഗ്, റെസ്റ്റോറന്റുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ തരം ബില്ലടയ്ക്കൽ എന്നിവ പോലുള്ള ദൈനംദിന ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ, ആഭ്യന്തര വിമാനത്താവളം, റെയിൽവേ ലോഞ്ചുകൾ ഉപയോഗിക്കാനുള്ള അവസരം, ഇന്ധന സർചാർജ് ഇളവ്, സിനിമാ ടിക്കറ്റ്, ഡൈനിംഗ് എന്നിവയിൽ കിഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അപകട ഇൻഷ്വറൻസ് പരിരക്ഷ പോലുള്ള റുപേയുടെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളുടെ നേട്ടങ്ങളും റുപേയുടെ എക്സ്ക്ലൂസീവ് ഓഫറുകളും സംയോജിപ്പിക്കുന്ന പങ്കാളിത്തം ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ബാങ്ക് ക്രെഡിറ്റ് കാർഡ്സ്, പേയ്മെൻറ് സൊല്യൂഷൻസ് ആൻഡ് മർച്ചന്റ് ഇക്കോസിസ്റ്റം മേധാവി സുദിപ്ത റോയ് പറഞ്ഞു.
ഐ.സി.ഐ.സി.ഐ ബാങ്കുമായുള്ള സഹകരണം കാർഡ് ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും എൻ.പി.സി.ഐ. സി.ഒ.ഒ പ്രവീണ റായ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |