കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി.ആർ. രവി മോഹനെ നിയമിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. 2025 ഡിസംബർ 21 വരെ മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനും ആഫ്രിക്കയിലെ 13 രാജ്യങ്ങളിലുള്ള ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകിയിരുന്ന കമ്മിറ്റിയിൽ അംഗവുമായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കേഴ്സിൽ അംഗമാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നും ശാസ്ത്രത്തിൽ ബിരുദം നേടിയ രവി മോഹൻ, ബർമിംഗ്ഹാം സർവകലാശാലയിൽനിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |