കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യു.എ.ഇയിലെ ഫുജൈറയിൽ പ്രവർത്തനമാരംഭിച്ചു. ബോളീവുഡ് നടനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസിഡറുമായ അനിൽ കപൂർ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫുജൈറയിലെ രണ്ടാമത്തെ ഷോറൂമാണ് ഹമദ് ബിൻ അബ്ദുല്ല റോഡിൽ ആരംഭിച്ചത്. നിലവിൽ പത്ത് രാജ്യങ്ങളിലായി 295ലധികം ഷോറൂമുകളുണ്ട്. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി വീരാൻകുട്ടി, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സി.എം.സി അമീർ, മാനുഫാക്ചറിംഗ് ഹെഡ് എ. കെ ഫൈസൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം യു.എ.ഇയിലെ ഫുജൈറയിൽ ബോളീവുഡ് നടനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസിഡറുമായ അനിൽ കപൂർ ഷോറൂമിന്റെ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |