കൊച്ചി: പുനർജിത് ബ്രാൻഡ് ആയുർവേദ മരുന്ന് നിർമ്മാതാക്കളായ ഹരിദേവ് ഫോർമുലേഷൻസിന്റെ ലബോറട്ടറിക്ക് ആയുഷ് അംഗീകാരം. ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ രീതികളായ ആയുർവേദ, യോഗ, സിദ്ധ, യുനാനി എന്നിവയുടെ വളർച്ചയ്ക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയമാണ് ഉന്നത ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ആയുഷ് അംഗീകാരം നൽകുന്നത്.
മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് പ്രവർത്തിക്കുന്ന ഹരിദേവ് ഫോർമുലേഷൻസ് എന്ന ആയുർവേദ മരുന്ന് നിർമ്മാണ ഫാക്ടറിയിൽ സ്ഥാപിച്ചിരിക്കുന്ന ലബോറട്ടറിക്കാണ് ആയുഷ് അംഗീകാരം. കേരത്തിൽ ആയുഷ് അംഗീകരമുള്ള ലബോറട്ടറി സ്വന്തമായുള്ള ചുരുക്കം ആയുർവേദ മരുന്ന് നിർമ്മാതാക്കളിൽ ഒന്നാണ് പുനർജിത് എന്ന ബ്രാൻഡിൽ ആയുർവേദ മുരുന്നുകൾ വിപണിയിൽ ഇറക്കുന്ന ഹരിദേവ് ഫോർമുലേഷൻസ്.
1995 മുതൽ ആയുർവേദ മരുന്ന് നിർമ്മാണ വിതരണ രംഗത്തുള്ള ഹരിദേവ് ഫോർമുലേഷൻസിന്റെ ഏറ്റവും പുതിയ ഒ.ടി.സി ഉത്പന്നമാണ് കായകൽപ ചികിത്സാ രീതിയിൽ തയ്യാറാക്കിയ ഓജസെറ്റ് ക്യാപ്സ്യൂൾസ്. കായിക താരങ്ങൾ, ബോഡി ബിൽഡർമാർ, വെയിറ്റ് ലിഫ്റ്റ്, പവർലിഫ്റ്റ്, ഗുസ്തി, ആം റസ്റ്റ്ലിംഗ് താരങ്ങൾ തുടങ്ങി ചുമട്ടുകാർ, ശാരീരികമായി കഠിനമായ ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്ക് ശാരീരിക ഷീണം, തളർച്ച, ഉന്മേഷക്കുറവ് എന്നിവ പരിഹരിക്കുന്നതിന് ഉതകുന്നതാണ് ഓജസെറ്റ് കാപ്സ്യൂളുകൾ. കേരളത്തിലെ മുഴുവൻ ആയുർവേദ, ഇംഗ്ലീഷ് മരുന്ന് കടകളിലും ഇവ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |