കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഉയർച്ച. പവന് 160 രൂപ വർദ്ധിച്ച് സ്വർണ വില ഇന്നലെ 41760 രൂപയിലെത്തി. 20 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,220 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
2020 ആഗസ്റ്റിൽ സ്വർണവില 42000ത്തിലെത്തിയിരുന്നു. ഗ്രാമിന് അന്ന് വില 5250 രൂപയുമായിരുന്നു. അതിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സ്വർണവില.
ആഗോള സാമ്പത്തിക പ്രതിസന്ധി, ദുർബലമായ ഡോളർ എന്നിവ മൂലം നിക്ഷേപകർ ഓഹരിയിൽ നിന്ന് പിന്തിരിഞ്ഞ് സ്വർണത്തിലേയ്ക്ക് ചേക്കേറുന്നതാണ് വില വർദ്ധനവിന്റെ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |