SignIn
Kerala Kaumudi Online
Thursday, 19 September 2024 12.53 AM IST

ഡാറ്റാ സ്മാർട്ട്ഫെസ്റ്റ് നറുക്കെടുപ്പ്: വിജയിക്ക് മാരുതി കാർ സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
data

കൊച്ചി: ഡാറ്റാ സ്മാർട്ട്ഫെസ്‌റ്റിന്റെ ഒന്നാംഘട്ട നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനമായ മാരുതി ഓൾട്ടോ കാറിന്റെ താക്കോൽ കരിമുഗൾ ബെൻ ഹോം അംബീഷൻസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സനിതാ റഹീം സമ്മാനിച്ചു. വിജയിയായ ബെൻ ഹോം അംബീഷൻസിലെ ഉപഭോക്താവ് ജയിംസ് ജോസഫ് താക്കോൽ ഏറ്റുവാങ്ങി.

ചടങ്ങ് ചലച്ചിത്രതാരം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ഡാറ്റാ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഡാറ്റാ എറണാകുളം ജില്ലാ പ്രസിഡന്റ് സത്യൻ, സംസ്ഥാന സെക്രട്ടറി അബ്ദുൽ ഗഫൂർ രാജധാനി, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വാർഡ് അംഗങ്ങളായ നിഷാദ്, ഷാനിഫ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.ജി.സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി നാസർ, കരിമുഗൾ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജോയി എന്നിവർ സംസാരിച്ചു.

പ്രോത്സാഹന സമ്മാനമായി 50 ബോചെ കടായി ഉത്‌പന്നങ്ങൾ നറുക്കെടുപ്പ് വിജയികൾക്ക് നൽകി. ഡാറ്റാ സംസ്ഥാന ട്രഷറർ കെ.ഒ.മത്തായി, വൈസ് പ്രസിഡന്റ് മധുസൂദനൻ, ജോയിന്റ് സെക്രട്ടറി അബ്ദുള്ള സാഗർ, ഡാറ്റാലിങ്ക് എഡിറ്റർ സലാം, കടയുടമകളായ ബൈജു ജോർജ്, എൽദോ ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DATA KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.