ന്യൂഡൽഹി: പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാന്റെ ഉപബ്രാൻഡായ ഡാറ്റ്സൺ ഇന്ത്യയോട് വിടപറഞ്ഞു. ഇന്ത്യയിലെത്തി 9 വർഷത്തിന് ശേഷമാണ് പിൻവാങ്ങൽ. ഡാറ്റ്സണിന്റെ ഗോ, ഗോ പ്ളസ് മോഡലുകളുടെ ഉത്പാദനനം ഇതിന്റെ ഭാഗമായി നേരത്തേ നിറുത്തിയിരുന്നു. ചെന്നൈ പ്ളാന്റിൽ റെഡി-ഗോയുടെ ഉത്പാദനവും നിറുത്താനും തീരുമാനമായി; നിലവിൽ വിപണിയിലുള്ള മോഡലുകളുടെ വില്പന തുടരും.
32 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2013ലാണ് ഡാറ്റ്സണെ നിസാൻ ആഗോളതലത്തിൽ റീലോഞ്ച് ചെയ്തത്. ഇന്ത്യയ്ക്ക് പുറമേ റഷ്യ, ഇൻഡോനേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഡാറ്റ്സൺ ഗുഡ്ബൈ പറഞ്ഞു. എതിരാളികളോട് പിടിച്ചുനിൽക്കാനാവാതെ നേരത്തേ ജനറൽ മോട്ടോഴ്സ് (ഷെവർലെ), ഫോഡ്, മിത്സുബിഷി എന്നിവയും ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |