ന്യൂയോർക്ക്: ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ) ഷെറിൽ സാൻഡ്ബെർഗ് (52) രാജിവയ്ക്കുന്നു. ഫേസ്ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥനായ ജാവിയർ ഒലിവൻ അടുത്ത സി.ഒ.ഒ ആകും.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെറിൽ രാജിക്കാര്യം അറിയിച്ചത്. മെറ്റയുടെ ഡയറക്ടർ ബോർഡിൽ തുടരും. സ്ഥാപകനായ മാർക്ക് സക്കർബർഗിന് ശേഷം ഫേസ്ബുക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയാണ് ഷെറിലിന്റേത്. 2008ലാണ് ഷെറിൽ ഫേസ്ബുക്കിന്റെ ഭാഗമായത്. ഫേസ്ബുക്കിന്റെ വളർച്ചയിൽ ഷെറിൽ നിർണായക പങ്കുവഹിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഷെറിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |