SignIn
Kerala Kaumudi Online
Saturday, 25 April 2026 9.30 AM IST

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി; മുകേഷ് അംബാനി ഇനി രണ്ടാം സ്ഥാനത്ത്

Increase Font Size Decrease Font Size Print Page
gautam-adani

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യങ്ങളിലെ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നേറ്റം. വർഷങ്ങളായി ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവിക്കുടമയായിരുന്നു മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനിയുടെ ആസ്തി 92.6 ബില്യൺ ഡോളറാണ്. അംബാനിയുടെ ആസ്തി ഏകദേശം 90.8 ബില്യൺ ഡോളറും. ലോകത്തിലെ ഏറ്റവും ധനികരായ 20 പേരിൽ രണ്ട് വ്യവസായികളും ഉൾപ്പെടുന്നു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇന്ന് ഉയർന്നു. അദാനി പവർ ഓഹരി വില ഏകദേശം ഒരു ശതമാനം ഉയർന്നു. അദാനി ടോട്ടൽ ഗ്യാസ് രണ്ട് ശതമാനത്തിലധികവും ഉയർന്നു. അദാനി ഗ്രീൻ എനർജി 0.44 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ് ആന്റ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 1.6 ശതമാനം നേട്ടമുണ്ടാക്കി. മറ്റ് പല അദാനി സ്ഥാപനങ്ങളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.

അതേസമയം, 2026 ഏപ്രിലിലെ കണക്കുകൾ പ്രകാരം 656 ബില്യൺ യുഎസ് ഡോളർ ആസ്‌തിയുമായി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. അമേരിക്കൻ വ്യവസായിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ ലാറി പേജ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 286 ബില്യൺ യുഎസ് ഡോളർ ആണ് പേജിന്റെ ആസ്‌തി.

TAGS: BUSINESS, GAUTAM ADANI, MUKESH AMBANI, AISAS RICHEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.