കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ 110 സി.സി സ്കൂട്ടറായ സൂം വിപണിയിലെത്തി. എൽ.എക്സ്., വി.എക്സ്., ഇസഡ്.എക്സ് എന്നീ വേരിയന്റുകളാണുള്ളത്. എൽ.എക്സിന് 68,599 രൂപയും വി.എക്സിന് 71,799 രൂപയും ഇസഡ്.എക്സിന് 76,699 രൂപയുമാണ് എക്സ്ഷോറൂം വില.
● മേസ്ട്രോ എഡ്ജ്, പ്ളഷർ പ്ളസ് എന്നിവയ്ക്ക് ശേഷം ഹീറോ വിപണിയിലിറക്കുന്ന ഗിയർലെസ് സ്കൂട്ടറാണിത്. പോളിസ്റ്റർ ബ്ളൂ, കറുപ്പ്, മാറ്റ് അബ്രാക്സ് ഓറഞ്ച്, പേൾ സിൽവർ വൈറ്റ്, സ്പോർട്സ് റെഡ് നിറങ്ങളിൽ സൂം ലഭിക്കും.
● എൽ.ഇ.ഡി ഹൈഡ്ലൈറ്റും ഡി.ആർ.എല്ലും എക്സ്ടെക് ടെക്നോളജി, യു.എസ്.ബി ചാർജർ, ബ്ലൂടൂത്ത്, ഡിജിറ്റൽ സ്പീഡോമീറ്റർ, വലിയ സ്റ്റോറേജ് എന്നിങ്ങനെ പ്രത്യേകളുണ്ട് ആഴകേറിയ സൂമിന്. 8.05 ബി.എച്ച്.പി കരുത്തുള്ളതാണ് എൻജിൻ. 0-60 കിലോമീറ്റർ വേഗം നേടാൻ 9.35 സെക്കൻഡ് മതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |