കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ3എ) 18-ാം വാർഷിക സംസ്ഥാന സമ്മേളനം ഇന്ന് എറണാകുളം ഐ.എം.എ ഹാളിൽ നടക്കും. ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജയിംസ് വളപ്പില അദ്ധ്യക്ഷത വഹിക്കും.
സി.ഐ.ഐ കേരള ചാപ്ടർ ചെയർമാനും ബ്രാഹ്മിൺസ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തും. ചീഫ് പേട്രൺ ജോസഫ് ചാവറ, പി.ടി. എബ്രഹാം, രാജു മേനോൻ, ശാസ്തമംഗലം മോഹൻ, രാജീവ് ഇളയാവൂർ, ജോസ് വള്ളൂർ, എച്ച്. രാംപ്രസാദ്, ജയചന്ദ്രൻ നായർ, ലാൽ ജി. വർഗീസ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |