കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഉത്പന്ന വിതരണ ശൃംഖലയായ കങ്കാരു കാർഗോ ജനുവരി ഒന്നുമുതൽ കേരളത്തിലും പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ 72 താലൂക്കുകളിലാണ് സേവനം. 25,000 പോസ്റ്റ് ഓഫീസ് പരിധികളിൽ ബ്രാൻഡുകൾക്കും കമ്പനികൾക്കും പരസ്പരം ഉത്പന്നങ്ങൾ കൈമാറാൻ സാധിക്കുമെന്ന് മുഖ്യ വികസന ചുമതല വഹിക്കുന്ന പി.എൻ. ഗുണദീപ് പറഞ്ഞു. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന അതേദിവസം തന്നെ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കും. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ചരക്കുശേഖരണവും വിതരണവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |