കോഴിക്കോട്: കേരളബാങ്കിന്റെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് കേരളബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന്റെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2020-21ലെ പ്രവർത്തനമികവിന് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്ക്, രണ്ടാംസ്ഥാനക്കാരായ ഏറാമല സർവീസ് സഹകരണബാങ്ക്, കാരശേരി സർവീസ് സഹകരണബാങ്ക്, മൂന്നാംസ്ഥാനം നേടിയ വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവയ്ക്കുള്ള അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു.
കേരളബാങ്ക് കോഴിക്കോട് റീജിയണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ബി.സുധ, കേരള പ്രെെമറി കോ-ഓപ്പറേറ്റീവ് സൊസെെറ്റീസ് അസോ.സെക്രട്ടറി പി.കെ.ദിവാകരൻ, എറണാകുളം സി.ബി.ഒ ജനറൽ മാനേജർ ഡോ.എൻ.അനിൽ കുമാർ, കേരളബാങ്ക് ജനറൽ മാനേജർ സി.അബ്ദുൾ മുജീബ്, ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |