തൃശൂർ: ഇന്നലെ ഒരു മാദ്ധ്യമത്തിൽ സി.എ.ജിയെ ഉദ്ധരിച്ച് കെ.എസ്.എഫ്.ഇക്കെതിരെ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. കെ.എസ്.എഫ്.ഇ സർക്കാർ ഗ്യാരന്റിയോടെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ കടമെടുത്തിട്ടില്ല.
പൊതുജനങ്ങൾ ചിട്ടിത്തുകയും മറ്റുസമ്പാദ്യങ്ങളും സ്ഥിരനിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. നിരവധി വായ്പകളും കെ.എസ്.എഫ്.ഇ നൽകുന്നു. ജനപ്രിയ പദ്ധതികളാണ് കെ.എസ്.എഫ്.ഇക്കുള്ളത്. വസ്തുത ഇതായിരിക്കേയാണ് സർക്കാർ സ്ഥാപനത്തെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ തെറ്റായ പ്രചാരണം. ജനം ഇതു തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |