തൃശൂർ: കെ.എസ്.എഫ്.ഇയിലെ സ്ഥിരനിക്ഷേപങ്ങൾക്ക് സർക്കാർ നൽകുന്ന ഗ്യാരന്റിക്കനുസൃതമായ ഗ്യാരന്റി കമ്മിഷൻ തുക ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനും ചേർന്ന് 48.09 കോടി രൂപയുടെ ചെക്കാണ് കൈമാറിയത്. കെ.എസ്.എഫ്.ഇയുടെ മുതിർന്ന ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |