കൊച്ചി: ലോകത്ത് നിർമ്മാണത്തിന് സജ്ജമായ, ആദ്യ സോളാർ കാർ എന്ന പെരുമയുമായി ഡച്ച് കമ്പനി ലൈറ്റ് ഇയറിന്റെ 'ലൈറ്റ് ഇയർ സീറോ" ഈവർഷം നവംബറോടെ വിപണിയിലെത്തും. യു.എ.ഇ., സ്പെയിൻ, പോർച്ചുഗൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ആദ്യവില്പന. രണ്ടുകോടി രൂപയ്ക്കുമേൽ വില പ്രതീക്ഷിക്കുന്നു. സാധാരണ ഇലക്ട്രിക് ചാർജിംഗിലൂടെ 625 കിലോമീറ്റർ ഓടാം; സോളാർ ചാർജിൽ പ്രതിദിനം 70 കിലോമീറ്ററും.
കാറിന്റെ മുകളിലാണ് അഞ്ച് ചതുരശ്രഅടിയിൽ സോളാർ പാനൽ. ഓടുമ്പോഴോ പാർക്കിംഗിലോ കാർ സ്വയം ചാർജ് ചെയ്യും. 5 പേർക്ക് യാത്ര ചെയ്യാവുന്ന ഈ സെഡാന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |