കൊച്ചി: പുത്തൻ കാറുകളുടെ ലോഞ്ചിംഗ് മഹോത്സവം ആഘോഷിക്കുകയാണ് മഹീന്ദ്ര. എക്സ്.യു.വി 700, സ്കോർപ്പിയോ എൻ, പുതിയ എക്സ്.യു.വി 400 എന്നിവ ഇതിനകം വിപണിയിലെത്തിക്കഴിഞ്ഞു.
മഹീന്ദ്ര താർ 5-ഡോർ, മഹീന്ദ്ര ബൊലേറോ നിയോ പ്ളസ്, മഹീന്ദ്ര ഇ20 എൻ.എക്സ്.ടി., മഹീന്ദ്ര ഇ-കെ.യു.വി 100, മഹീന്ദ്ര എക്സ്.യു.വി 500 എന്നിവയും വൈകാതെ വിപണിയിലെത്തും. വിപണിയിൽ പ്രവേശിച്ചകാലം മുതൽ വൻ ഹിറ്റായ താറിന്റെ ഏറെ അന്വേഷണങ്ങളെത്തിയ പതിപ്പാണ് 5-ഡോർ. മഹീന്ദ്ര ടി.യു.വി 300ന്റെ പ്ലാറ്റ്ഫോമിലാണ് ലോംഗ്-വീൽബേസുമായി ബൊലേറോ നിയോ പ്ളസ് ഒരുക്കുന്നത്.
120 ബി.എച്ച്.പി കരുത്തുള്ള 2.2 ലിറ്റർ എൻജിനാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ പ്രഥമ ഇലക്ട്രിക് കാർ ആയിരുന്നു ഇ20. ഇതിന്റെ പരിഷ്കൃത പതിപ്പായിരിക്കും ഇ20 എൻ.എക്സ്.ടി. ടാറ്റാ ടിയാഗോ ഇ.വിയോടാകും ഇ20 എൻ.എക്സ്.ടി മത്സരിക്കുക. നേരത്തേ വിപണിയിലെത്തിച്ച കെ.യു.വി 100ന്റെ ഇലക്ട്രിക് പതിപ്പാണ് ഇ-കെ.യു.വി 100.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |