തിരുവനന്തപുരം: ധനലക്ഷ്മി ഗ്രൂപ്പ് അഞ്ച് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ നാല് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികദിനമായ ആഗസ്റ്റ് 24ന് ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഗ്രൂപ്പിന്റെ പുതിയ ശാഖകൾ പ്രവർത്തനം ആരംഭിക്കുന്നത്. അംഗപരിമിതരായ 100 പേർക്ക് സൗജന്യ കൃത്രിമ കാലുകളുടെ വിതരണവും, വയനാട് ചൂരൽമലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും വാർഷികത്തിന്റെ ഭാഗമായി നിർവഹിക്കും. ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ വിബിൻദാസ് കടങ്ങോട്ട് രൂപം നൽകിയ 'അന്നസാരഥി' പദ്ധതിയ്ക്കും തുടക്കമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |