ഇറക്കുമതിയിലെ വർദ്ധന വിനയായി
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളേറിയതോടെ ഇന്ത്യയുടെ വ്യാപാര കമ്മി ജൂലായിൽ 2,735 കോടി ഡോളറായി കുതിച്ചുയർന്നു. ജൂണിൽ വ്യാപാര കമ്മി 1,878 കോടി ഡോളറായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ആഗസ്റ്റ് 27ന് നടപ്പിലാകുമെന്ന ആശങ്കയിൽ കയറ്റുമതിക്കാർ പരമാവധി ഉത്പന്നങ്ങൾ കയറ്റി അയച്ചു. ജൂലായിൽ മൊത്തം കയറ്റുമതി 3,724 കോടി ഡോളറായാണ് ഉയർന്നത്. ജൂണിൽ 3514 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. ജൂലായിൽ ഇറക്കുമതി മുൻമാസത്തെ 5,392 കോടി ഡോളറിൽ നിന്ന് 6,459 കോടി ഡോളറായി ഉയർന്നതാണ് വ്യാപാര കമ്മി ഗണ്യമായി കൂടാൻ കാരണം. അതേസമയം ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി മുൻവർഷത്തെ 2,757 കോടി ഡോളറിൽ നിന്ന് 3,353 കോടി ഡോളറായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |