തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറായി ഡോ. മിഥുൻ പ്രേംരാജ് ഇന്നലെ ചുമതലയേറ്റു. 2021 ബാച്ച് ഐ.എ.എസ് ഉദ്യോസ്ഥനാണ്.കോഴിക്കോട് വടകര സ്വദേശിയാണ്. ഒറ്റപ്പാലം സബ് കളക്ടർ പദവിയിൽ നിന്നാണ് ലോട്ടറി ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ നിന്നും എം ബി ബി എസ് നേടിയ ഡോ. മിഥുൻ പ്രേംരാജ് പബ്ലിക് ഹെൽത്ത് മാനേജ്‌മെന്റിൽ പി ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ശിശുരോഗ വിദഗ്ദ്ധൻ ഡോ. എം. പ്രേംരാജിന്റെയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരായിരുന്ന ബിന്ദു പ്രേംരാജിന്റെയും മകനാണ്. ലൈഫ് മിഷൻ സി.ഇ.ഒയും പഞ്ചായത്ത് ഡയറക്ടറുമായ അപൂർവ ത്രിപാഠിയാണ് ഭാര്യ. റേഡിയോളജിസ്റ്റായ ഡോ. അശ്വതി പ്രേംരാജ് സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |